നടൻ ശിവകാർത്തികേയൻ ദത്തെടുത്ത, വണ്ടല്ലൂര്‍ മൃ​ഗശാലയില്‍ നിന്നും കാണാതായ സിംഹം തിരിച്ചെത്തി

Vandalur Zoo Lion

ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് ന്യൂസിനോട് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ കൂട്ടിച്ചേർത്തു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹം ആണിത്.

ചെന്നൈ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസ്സുള്ള സിംഹത്തെ വെള്ളിയാഴ്ചയാണ് കാണാതായത്. ബെംഗളൂരു മൃഗശാലയിൽ നിന്ന് 2023ൽ ചെന്നൈയിലെത്തിച്ച ശെഹര്യാർ എന്ന സിംഹത്തെ 50 ഏക്കറിലുള്ള സഫാരി മേഖലയിലേക്കായിരുന്നു തുറന്നുവിട്ടത്. വൈകീട്ടോടെ ഭക്ഷണത്തിനായി കൂട്ടിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും സിംഹം തിരിച്ച് വന്നില്ല. ശനിയാഴ്ച രാവിലെ ജീവനക്കാരിൽ ചിലർ സഫാരി മേഖലയിൽ തന്നെ വളരെ ദൂരെ സിംഹത്തെ കണ്ടെങ്കിലും പെട്ടെന്ന് ഓടിമറയുകയായിരുന്നു. അതിനുശേഷവും സിംഹം തിരികെ വരാത്തതോടെ 5 പ്രത്യേക സംഘങ്ങളായി തെരച്ചിൽ നടത്തുന്നതിനിടെയാണ് സിംബം തിരികെ എത്തിയത്.

മറുപടി രേഖപ്പെടുത്തുക