കർണാടകയിലെ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരക്ഷമത വർധിപ്പിക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രചരണത്തിന്റെ ഭാഗമായി സ്കൂളുകൾ സ്വന്തം സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും സജീവമായി പ്രവർത്തിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
സോഷ്യൽ മീഡിയ വഴി നടത്തുന്ന പ്രചാരണ കാമ്പയിൻ ഈ പദ്ധതിയുടെ പ്രധാന ഘടകമാണ്. സർക്കാർ സ്കൂളുകളിൽ പഠിച്ച് വിജയിച്ച വ്യക്തികളുടെ അനുഭവങ്ങൾ പ്രചരിപ്പിക്കാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
