വയർലെസ് ഓഡിയോ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ സാംസങ് ഒരുങ്ങുകയാണ്. അടുത്ത വർഷം പ്രഖ്യാപിക്കാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ് Galaxy Buds 4 Proയുടെ ഡിസൈൻ ഇപ്പോൾ ചോർന്നിരിക്കുകയാണ്. മുൻ മോഡലുകളിൽ നിന്ന് പൂര്‍ണമായി വ്യത്യസ്തമായ രൂപകൽപ്പനയുമായാണ് പുതിയ ഇയർബഡുകൾ എത്തുക.
2026 ജനുവരി അവസാനം ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള Galaxy S26 സീരീസിനോടൊപ്പം തന്നെയായിരിക്കും Buds 4 Pro വിപണിയിലെത്തുക. Android Authorityയുടെ റിപ്പോർട്ടിനുസരിച്ച്, സാംസങ് പുതിയ മോഡലിന് ഒരു പുതിയ ഡിസൈൻ ഐഡന്റിറ്റി നൽകിയിട്ടുണ്ട്. One UI 8.5 പതിപ്പിൽ നിന്നുണ്ടായ ചോർച്ചകളിലാണ് പുതിയ വിവരങ്ങൾ പുറത്തായത്. പുതിയ രൂപകൽപ്പന നത്തിങ് ഇയർ സീരീസ് ഡിസൈനുകളോട് സാമ്യമുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനുമുമ്പ് വരെ TWS ഇയർബഡുകൾക്ക് സ്വന്തം ഡിസൈൻ ശൈലിയെ പിന്തുടർന്നിരുന്ന സാംസങ്, Buds 3, Buds 3 Pro എന്നിവയിൽ AirPods മോഡലുകളുടെ സ്വാധീനം കാണിച്ചിരുന്നു. Buds 4 Pro അതിനേക്കാൾ വലിയ മാറ്റങ്ങളോടെ, പൂർണ്ണമായും പുതിയ ലുക്കിലാണ് എത്താൻ പോകുന്നത്.
പുതിയ മോഡലിന്റെ ചതുരാകൃതിയിലുള്ള ചാർജിംഗ് കേസ്, AirPods Pro 3-നോട് വ്യത്യസ്തത പുലർത്തുന്നു. പ്ലേബാക്ക് നിയന്ത്രണങ്ങളും മറ്റു ക്രമീകരണങ്ങളും കൂടുതൽ എളുപ്പമാക്കുന്ന ജെസ്റ്റർ അധിഷ്ഠിത കൺട്രോളുകൾ പുതിയ ഇയർബഡുകളിൽ ലഭ്യമാകാമെന്ന സൂചനകളുണ്ട്. ഡിസൈൻ മാറ്റങ്ങൾ ഹാൻഡ് ജെസ്റ്റർ പിന്തുണ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
