തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി യുഡിഎഫ് ജനപ്രിയ പദ്ധതികളും നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളുമടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതിേശൻ ആണ് പ്രഖ്യാപനം നടത്തിയത്. “നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്” എന്നായിരുന്നു സതിേശന്റെ നിലപാട്.

പ്രധാന പ്രഖ്യാപനങ്ങൾ

ആശാ പ്രവർത്തകർക്ക് പ്രതിമാസം ₹2,000 പ്രത്യേക അലവൻസ്

വീടില്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം, സ്ഥിരതാമസം നിർമ്മിക്കുന്നതുവരെ വാടകവീട് നൽകും

പഞ്ചായത്തുതലത്തിൽ തൊഴിൽ സൃഷ്ടിക്കാനുള്ള പദ്ധതികൾ

തദ്ദേശ സ്ഥാപനങ്ങളിൽ സീറോ വേസ്റ്റ് സംവിധാനം

ദാരിദ്ര്യനിർമ്മാർജനത്തിന് ആശ്രയ 2 നവീകരിച്ച് നടപ്പാക്കും

തെരുവുനായ ശല്യത്തിനെതിരെ സമഗ്ര പദ്ധതി

വന്യജീവി ആക്രമണം തടയാൻ പ്രത്യേക സ്‌ക്വാഡ്

എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം

** നഗര-ഗ്രാമ വികസന വാഗ്ദാനങ്ങൾ **

ആറു പ്രധാന നഗരങ്ങളിലെ പൊതു ഗതാഗത സംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

ഗ്രാമീണ പ്രദേശങ്ങളിലെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ

എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആധുനികവും വൃത്തിയും പുലർത്തുന്ന മാർക്കറ്റുകൾ

തെരുവ് ലൈറ്റ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ

ടൂറിസം വികസനത്തിന് ലോക്കൽ ബോഡികൾക്ക് പ്രത്യേക പിന്തുണ

സാമൂഹ്യ ക്ഷേമം & തൊഴിൽ

എല്ലാവർക്കും വീട് ഉറപ്പ്

തൊഴിൽ ഉറപ്പ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കൽ

യുവാക്കളെ മയക്കുമരുന്നിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക പ്രോഗ്രാം

പാലിയേറ്റീവ് കെയർ സംവിധാനത്തെ മെച്ചപ്പെടുത്തൽ

ഹരിതകർമസേനയുടെ പ്രവർത്തനം ശക്തമാക്കൽ

തൊഴിലുറപ്പ് പദ്ധതി വഴി 100 തൊഴിൽ ദിനങ്ങൾ ഉറപ്പ്

സ്ത്രീകൾക്ക് സ്വയംപര്യാപ്തത നൽകാൻ പ്രത്യേക പദ്ധതി; ഇതിന് പഞ്ചായത്ത് ഫണ്ടിന്റെ 13% മാറ്റിവെക്കും

ഭരണ കാര്യങ്ങൾ

ജനസേവനം ശക്തമാക്കാൻ സേവാഗ്രാം എല്ലാ പഞ്ചായത്തുകളിലും

അധികാര വികേന്ദ്രീകരണം യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കുമെന്ന് ഉറപ്പ്

പ്രകടനപത്രിക പ്രഖ്യാപന വേദിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോൺ, ദീപാ ദാസ് മുൻഷി എന്നിവരും പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക