തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ ‘ഐപിഎസ്’ എന്ന പദം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ ബോർഡുകളിൽ എഴുതിയിരിക്കുന്ന ശ്രീലേഖ ഐപിഎസ് എന്ന വാചകം തിരുത്തണമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ആം ആദ്മി പാർട്ടി നൽകിയ പരാതിയെ തുടർന്നാണ് നടപടി. അതേസമയം , ‘ഐപിഎസ്’ പൂർണ്ണമായി ഒഴിവാക്കാതെ അതിന് മുമ്പായി ‘റിട്ടയേർഡ്’ ചേർക്കുന്ന രീതിയിൽ പദപ്രയോഗം തുടരാൻ ബിജെപി ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ മത്സരിക്കുന്ന ആർ. ശ്രീലേഖ, ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാളാണ്.
