ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിൽ കെ.എം. ഷാജഹാനെതിരെ കേസ്

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ കെ. എം. ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന നടത്തിയെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് ഷാജഹാൻ ഈ പ്രസ്താവന നടത്തിയത്.

ശബരിമല ചീഫ് കോർഡിനേറ്റർ എസ്. ശ്രീജിത്ത് ഐപിഎസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്റെ പേരിനെയും മുഴുവൻ പൊലീസിനെയും അപകീർത്തിപ്പെടുത്തുകയും, ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അസ്വസ്ഥതയും സൃഷ്ടിക്കുന്ന തരത്തിലുമാണ് ഈ പരാമർശങ്ങൾ ഉണ്ടായതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലെ വൈരാഗ്യം വളർത്തി കലാപസാഹചര്യം സൃഷ്ടിക്കാനുള്ള ഉദ്ദേശവുമാണ് പ്രസ്താവനയ്ക്കുള്ളതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലിലൂടെ 2025 ഒക്ടോബർ 22 മുതൽ നവംബർ 23 വരെ പ്രസിദ്ധീകരിച്ച വീഡിയോകളിലാണ് ഷാജഹാൻ, എസ്. ശ്രീജിത്തിനെയും പൊലീസ് സേനയെയും ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും, സമുദായ വൈരാധിക്യം വളർത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തത് എന്ന് എഫ്.ഐ.ആർ വിശദീകരിക്കുന്നു.

മറുപടി രേഖപ്പെടുത്തുക