എറണാകുളം ശിവക്ഷേത്രോത്സവ പരിപാടി; പ്രതിഷേധത്താൽ ദിലീപിനെ ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിർവഹിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം.

നാളെ വൈകുന്നേരം 6.30ന് നടത്താനിരുന്ന ഉദ്ഘാടന പരിപാടിക്കായി ദിലീപ് ആദ്യ കൂപ്പൺ ഏറ്റുവാങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനായി നോട്ടീസുകളും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.

എന്നാൽ ദിലീപിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെച്ചൊല്ലി ക്ഷേത്ര ഭരണസമിതിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പ് ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തി പ്രകടമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

മറുപടി രേഖപ്പെടുത്തുക