സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കും.

മതനേതാക്കൾ, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഗോവയിൽ ആയതിനാൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ല. പകരമായി ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

മുന്‍പ് 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവും ഭാവന നിർവഹിച്ചിരുന്നു. അന്ന് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്ത് ഭാവനയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിക്കുകയും, വലിയ കയ്യടിയോടെയാണ് സദസ് അവരെ സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു.

മറുപടി രേഖപ്പെടുത്തുക