യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. 

യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇവ നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. അതിനാല്‍ റെഡ് മീറ്റ്, ഷെല്‍ഫിഷ് തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

പഴങ്ങള്‍, പച്ചക്കറികള്‍, ഫാറ്റ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, നട്സ്, പീനട്ട് ബട്ടര്‍, പാസ്ത, പൊട്ടറ്റോ, അരി, ബ്രെഡ് തുടങ്ങിയ പ്യൂരിൻ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ.

പഞ്ചസാര, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം.

വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.

അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.

വയറിലെ കൊഴുപ്പ് കുറച്ച് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ആരോ​ഗ്യപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

പതിവായി മുടങ്ങാതെ വ്യായാമം ചെയ്യുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു