യുവ പ്രതിഭകളെ കണ്ടെത്തുകയും അവർക്കായി ഒരു വലിയ വേദി ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ വിൻസ്മേര ജുവൽസ് സ്റ്റുഡന്റ് സിനായി കോഴിക്കോട് ഷോ റൂമിൽ സംഘടിപ്പിച്ച “വിൻസ്മേര സ്റ്റാർ ഓഫ് ദി ഇയർ 2025” ഫാഷനും ഗ്ലാമറും ഒന്നിച്ചുചേർന്നൊരു ദൃശ്യവിരുന്നായി.
യുവ പ്രതിഭകൾ വിൻസ്മേരയുടെ വൈവിധ്യങ്ങളായ ആഭരണങ്ങളുടെ സൗന്ദര്യത്തോടൊപ്പം അവരുടെ ആത്മവിശ്വാസവും കഴിവുകളും പ്രദർശിപ്പിച്ചപ്പോൾ റാമ്പ് ഷോ പ്രേക്ഷകർക്ക് ആവേശകരമായ അനുഭവമായി മാറി.
പരിപാടിയിൽ വിൻസമേര ഗ്രൂപ്പ് വൈസ് ചെയർമാൻ അനിൽ കംബ്രത്ത്, ഡയറക്ടർ രാജീഷ് എല്ലത്ത് അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ ആയ ഡാലു കൃഷ്ണദാസ് കോഓർഡിനേറ്റ് ചെയ്ത ഈ ഷോ, ഫാഷൻ രംഗത്തെ വിദ്യാർത്ഥികൾക്ക് മുന്നേറ്റത്തിനുള്ള വലിയ വേദിയായി മാറി. വിൻസ്മെര സ്റ്റാർ ഓഫ് ദി ഇയർ 2025, വിന്സ്മെര ജുവേൽസ്ന്റെ വളർച്ചാ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലായി.