ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിനെച്ചൊല്ലി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം ശക്തമാകുന്നു. കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈവശം വെച്ചതിനാൽ കൗൺസിലർക്കു പ്രവർത്തിക്കാൻ ഇടമില്ലെന്നാണ് ശ്രീലേഖയുടെ ആരോപണം.
കൗൺസിലർക്കും അതേ കെട്ടിടത്തിൽ ഓഫീസ് ഉണ്ടെന്ന കോർപറേഷൻ വാദം ചോദ്യം ചെയ്ത ശ്രീലേഖ, അത് എവിടെയെന്ന് കാണിക്കണമെന്ന് വെല്ലുവിളിച്ചു. തന്റെ വാർഡിലുള്ള കെട്ടിടമായതിനാലാണ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി.
കോർപറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്, കരാർ കാലാവധി അടുത്ത മാർച്ചുവരെ നിലവിലുണ്ട്. എന്നാൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് മാറേണ്ടി വരും.
