നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് കേരള യാത്ര നടത്താനൊരുങ്ങുന്നു. മൂന്ന് മേഖലകളായി തിരിച്ച് ജാഥകൾ സംഘടിപ്പിക്കാനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫ് പ്രക്ഷോഭവും പ്രഖ്യാപിച്ചു. ജനുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും. ക്ഷേമ പെൻഷൻ കുടിശിക നൽകാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. മുഖ്യമന്ത്രി പിണറായി വിജയനും സമരത്തിൽ പങ്കെടുക്കും.
