വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൗൺസിലറുടെ നിലപാട് പക്വതയില്ലാത്തതാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. എംഎൽഎയ്ക്ക് ഓഫീസ് നൽകിയത് വലിയ കാര്യമല്ലെന്നും, ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോട്ടോകോൾ പ്രകാരം കൗൺസിലറിനേക്കാൾ മുകളിലാണ് എംഎൽഎയുടെ സ്ഥാനമെന്നും, അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ കോർപ്പറേഷനാണ് അധികാരമെന്നും സ്പീക്കർ പറഞ്ഞു. ജനസേവനത്തിനായാണ് ഓഫീസ് ഉപയോഗിക്കുന്നതെന്നും, വ്യക്തിപരമായ ഉപയോഗം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
