‘ആഗോള അയ്യപ്പസംഗമമല്ല ,സര്‍ക്കാരിന്‍റേത് ഭൂലോക ആശയ പാപ്പരത്തം’ കേരളത്തിലെ കമ്യൂണിസത്തിന്‍റെ ചരമക്കുറിപ്പായിരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം; പിണറായി വിജയൻ സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡമ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു..  വെള്ളാപ്പള്ളി നടേശനും  സുകുമാരൻ നായരും പാണക്കാട് തങ്ങളും  പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല. സെക്കുലർ ഭരണകൂടം എന്നു പറഞ്ഞാൽ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട്. 

.ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പേരിൽ വളരെ ടിപ്പിക്കലും സെൻസിറ്റീവുമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല ക്ഷേത്രം. ഒരവസരം ഒത്തുവന്നപ്പോൾ അതിനെ തകർക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന് എങ്ങനെയാണ് അയ്യപ്പസംഗമം നടത്താൻ കഴിയുന്നതെന്ന് ഉളുപ്പും ചളിപ്പുമില്ലാത്ത ബിനോയ് വിശ്വത്തിനുപോലും മനസിലാവുന്നില്ലെങ്കിൽ എന്തു പറയാനെന്ന് അദ്ദേഹം പരിഹസിച്ചു.

. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ട.  നരേന്ദ്രമോദിയെ അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന്‍റെ  പേരിൽ വിമർശിച്ച ഒരു സാംസ്കാരിക നായകൻമാരേ മഷിയിട്ടുനോക്കിയിട്ടും കേരളത്തിൽ കാണുന്നില്ല. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു