റോമ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസും ഉദയ ശങ്കറും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടനാണ്. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന കഥയിൽ പ്രണയവും വിരഹവും ചേർന്നൊരു മനോഹരമായ കുഞ്ഞുകഥയാണ് പറയുന്നത്.
ചിത്രത്തിന് പ്രശസ്ത സംഗീതസംവിധായകൻ എസ്. പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും ഒരു മനോഹര ഗാനവും ഒരുക്കിയിട്ടുണ്ട്. ജീവൻ ലാലാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.
