എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി: മോഹന്‍ലാല്‍

അമ്മയുടെ വിയോഗത്തെ തുടർന്ന് തന്റെ ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഈ കഠിനസമയത്ത് ലഭിച്ച സ്നേഹവും പിന്തുണയും തനിക്ക് വലിയ ആശ്വാസമായെന്ന് മോഹൻലാൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

‘എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്‌നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചുകൊള്ളട്ടെ.

വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്‌നേഹം, പ്രാര്‍ത്ഥന,’

മറുപടി രേഖപ്പെടുത്തുക