പുനർജനി പദ്ധതിയിൽ ആദ്യമായി അന്വേഷണം ആവശ്യപ്പെട്ടത് വിഡി സതീശൻ തന്നെ: രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശുപാർശ ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വി.ഡി. സതീശനോട് രാഷ്ട്രീയമായി വിയോജിക്കാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അതിന്റെ പേരിൽ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

പുനർജനി പദ്ധതിയിൽ അന്വേഷണം ആവശ്യപ്പെട്ടത് ആദ്യം വി.ഡി. സതീശൻ തന്നെയാണെന്ന് രാഹുൽ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാർ കാലത്ത് അവിശ്വാസ പ്രമേയം ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാനായി സിപിഎം പുനർജനി പദ്ധതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിന് മറുപടിയായി, “ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. ആ അന്വേഷണത്തിന്റെ അവസാനം കേരളത്തിൽ നടപ്പാക്കാൻ കഴിയുന്ന ഏറ്റവും മികച്ച പുനരുജ്ജീവന പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടാണ് നിങ്ങൾക്ക് ലഭിക്കുക” എന്നാണ് വി.ഡി. സതീശൻ പറഞ്ഞതെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക