സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടാനില്ല; എന്നാൽ പോറ്റി അവിടെയെത്തിയതെങ്ങനെ: എംഎ ബേബി

ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റക്കാർ ആരായാലും പാർട്ടി തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോറ്റി നടത്തിയ പരാമർശം പാരഡിയല്ല, മ്ലേച്ഛമാണെന്നും അദ്ദേഹം വിമർശിച്ചു.

സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ എം.എ. ബേബി, എന്നാൽ പോറ്റി എങ്ങനെ ആ വിഷയത്തിൽ ഇടപെട്ടുവെന്നും അവിടെയെത്തിയതെങ്ങനെയാണെന്നും ചോദ്യം ചെയ്തു. വിഷയത്തിൽ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടത്തിയ വർഗീയ പരാമർശങ്ങളെ കുറിച്ച് പ്രതികരിച്ച എം.എ. ബേബി, അസ്വീകാര്യമായ ഏതു പരാമർശങ്ങളെയും സിപിഎം തള്ളിക്കളയുമെന്നും വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ തിരിച്ചടിയെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച എം.എ. ബേബി, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ ലോകം മുഴുവൻ വിമർശിച്ചെങ്കിലും പിന്നീട് അവർ ലോകകപ്പ് നേടിയതായാണ് ഓർമ്മിപ്പിച്ചത്. അതുപോലെ തന്നെ ഇടതുമുന്നണിയും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക