സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 280 രൂപ കൂടി, ചരിത്രത്തിലെ ഉയർന്ന നിരക്ക്

തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇതോടെ സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം സ്വർണവിലയിൽ 280 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ പവൻ വില 1,04,490 രൂപയായി. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 13,065 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 29 രൂപ വർധിച്ച് 10,690 രൂപയായി. ഇതോടെ ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 85,520 രൂപയായി.

നിലവിലെ നിരക്കിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ 22 കാരറ്റ് സ്വർണം ആഭരണമായി വാങ്ങാൻ ഏകദേശം 1.15 ലക്ഷം രൂപ വരെ ചെലവാകുമെന്ന് വ്യാപാരികൾ പറയുന്നു.

വെള്ളി വിലയിലും വർധന രേഖപ്പെടുത്തി. ഒരു ഗ്രാമിന് 5 രൂപ കൂടി 275 രൂപയായപ്പോൾ, 10 ഗ്രാമിന് 2,750 രൂപയാണ് ഇന്നത്തെ വിപണി വില.

മറുപടി രേഖപ്പെടുത്തുക