വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന സ്വഭാവമില്ല; മതേതര രക്തമാണ് കോണ്‍ഗ്രസ് സിരകളില്‍: കെസി വേണുഗോപാൽ

ഒരുവര്‍ഗീതയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെസി വേണുഗോപാല്‍ എംപി. എല്ലാ സമൂഹത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് രീതി. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുന്നോക്ക,പിന്നോക്ക,ന്യൂനപക്ഷ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാറുണ്ട്.

അവരുടെ എല്ലാ വികാരവും ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അതേ സമയം നിലപാടുകള്‍ തന്റേടത്തോടെ കോണ്‍ഗ്രസ് പറയുകയും ചെയ്യുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ നയമാണ് കോണ്‍ഗ്രസിന്റേത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുകയെന്നത് കോണ്‍ഗ്രസ് ശൈലിയല്ല. വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കുകയാണ് ഞങ്ങളുടെ നിലപാട്. മറിച്ച് വിദ്വേഷത്തിന്റെ കടകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും അതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക