‘നേപ്പാളിൽ സംഭവിച്ചത് ഏത് രാജ്യത്തും സംഭവിക്കാം’; ശിവസേന നേതാവിന്റെ പോസ്റ്റ്

Sanjay Raut Shiv Sena

ദില്ലി: നേപ്പാളിൽ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ‘’ഇന്ന് നേപ്പാൾ… ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം”- എന്നായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ടാഗ് ചെയ്യുകയും ചെയ്തു. നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രകടനങ്ങൾ അക്രമാസക്തമായി മാറുകയും കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രി ഒലി രാജിവച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തടയാനുള്ള വിവാദ തീരുമാനത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ, സർക്കാർ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായ രോഷമായി വളർന്നു. റാവത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു. അഴിമതിയെയും വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ ചിലർ പിന്തുണച്ചു. അതേസമയം സഞ്ജയ് റാവത്തിന്റെ പോസ്റ്റ് അശാന്തിക്ക് കാരണമാകുന്നുവെന്ന് ചിലർ ആരോപിച്ചു. നിങ്ങളുടെ സ്വപ്നം ഇന്ത്യയിൽ സാക്ഷാത്കരിക്കപ്പെടില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും ചിലർ വിമർശിച്ചു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു