ദുബായില്‍ നടന്ന ഏഷ്യാ കപ്പ് കലാശപ്പോരില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്.
പാകിസ്താനെ 147 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയശില്പി.
തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യയ്ക്ക് ഇരുപത് റൺസ് നേടിയപ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലാം വിക്കറ്റിൽ സഞ്ജു സാംസണും തിലക് വർമയും ചേർന്ന് പടുത്തുയർത്തിയ 57 റൺസ് പാർട്ണർഷിപ്പ് നിർണായകമായി.
21 പന്തിൽ 24 റൺസ് എടുത്ത സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ ഇന്ത്യ അല്പം പരുങ്ങലിൽ ആയെങ്കിലും പിന്നീട് ക്രീസിലെത്തിയ ശിവം ദൂബെയോടപ്പം ചേർന്ന് സഞ്ജു നിർത്തിയടുത്ത് നിന്നും തിലക് തുടർന്നു. സ്കോർബോർഡ് 137 ആയപ്പോഴേക്കും ശിവം ദൂബെയുടെ 33(22) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
പുറത്താകാതെ 53 പന്തിൽ നിന്നും 69 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശില്പി. അതീവ സമ്മർദ്ദത്തിലും പക്വതയുടെയും കരുതലോടെയും ബാറ്റ് വീശിയ തിലക് വർമ്മയുടേത് T20 ചരിത്രത്തിൽ തന്നെ വളരെ മനോഹരമായ ഒരു ഇന്നിംഗ്സ് ആണ്.