ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു

Sultan Bin Khalid Bin Muhammad Al Qasimi

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാര്യാലയം ആണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. ഭൗതികശരീരം ചൊവ്വാഴ്ച (സെപ്റ്റംബർ 23) രാവിലെ 10 മണിക്ക് ഷാർജയിലെ കിംഗ് ഫൈസൽ മസ്ജിദിൽ വെച്ച് നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം അൽ ജബിൽ സെമിത്തേരിയിൽ ഖബറടക്കും.

ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് ഷാർജയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിലെ അൽ റുമൈല പ്രദേശത്തുള്ള ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മജ്‌ലിസിൽ അനുശോചനം അറിയിക്കാം. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്.

മറുപടി രേഖപ്പെടുത്തുക