ഇടുക്കി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാലു പ്രതികൾക്കും ജാമ്യം കിട്ടി. തൊടുപുഴ പൊലീസ് ബംഗലൂരുവിൽ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് തൊടുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നാലുപേർക്കുമെതിരെ വധശ്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, മർദ്ദനം തുടങ്ങിയ വകുപ്പുകളായിരുന്നു തൊടുപുഴ പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ ആശുപത്രി രേഖകൾ പ്രകാരം ഗുരുതരമായ പരിക്കില്ലെന്നും വധശ്രമം നിലനിൽക്കില്ലെന്നും പ്രതി ഭാഗം അഭിഭാഷകൻ വാദിച്ചു . ഇതെ തുടർന്നാണ് കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ഷാജൻ സ്കറിയയെ പ്രതികൾ തടഞ്ഞുവച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.
ഷാജൻ സ്കറിയയെ ആക്രമിച്ച കേസിലെ 4 പ്രതികള്‍ക്ക് ജാമ്യം
