അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ഗൂഢാലോചന നടത്തിയവയർക്കെതിരെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെ.കെ. രമ. അധികാരവും പണവും ഉള്ളവർക്ക് ഈ നാട്ടിൽ എന്തു നടക്കുമെന്നും കെ.കെ. രമ പറഞ്ഞു.ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതിവിധി നിരാശാജനകമെന്നും കെകെ രമ കൂട്ടിച്ചേർത്തു.
അതേസമയം, ക്രിമിനൽ ഗൂഢാചനയെന്ന് മഞ്ജു വാര്യർ പറഞ്ഞതിൽ നിന്നാണ് ആരോപണങ്ങൾ തനിക്ക് നേരെ വന്നതെന്നും അതിനോട് ചേർന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും ഒരു പറ്റം ക്രിമിനൽ പൊലീസുകാരും മാധ്യമങ്ങളും തനിക്കെതിരെ കള്ളക്കഥ മെനഞ്ഞുവെന്നും, ആ കഥകൾ പൊളിഞ്ഞുവെന്നും ദിലീപ് വിധി കേട്ടശേഷം പറഞ്ഞു.
