തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി വ്യവസായി വിനീത് ജെയ്ന്‍. ശബരിമലയിലെ സ്വര്‍ണപ്പാളി 2019 ല്‍ തനിക്ക് കിട്ടിയിട്ടില്ല എന്നും ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല എന്നുമാണ് വിനീത് ജെയ്ന്‍ ന്യൂസിനോട് വെളിപ്പെടുത്തിയത്. 2019 ലെ അഭിമുഖത്തെ ഇയാൾ തള്ളിപ്പറയുകയും ചെയ്തു. അത്തരത്തിൽ ഒരഭിമുഖവും നൽകിയിട്ടില്ലെന്നും രമേഷ് റാവുവിനെയും അറിയാം, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയിൽ പോയിട്ടുണ്ട് എന്നും വിനീത് പറഞ്ഞു.
ദ്വാരപാലക സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന് 2019 ൽ വിനീത് ജെയിൻ അഭിമുഖം നൽകിയിരുന്നു. ബെംഗളൂരുവിലെ ഓൺലൈൻ പോർട്ടലിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അന്നത്തെ അഭിമുഖത്തെയാണ് നിലവില്‍ ഇയാൾ തള്ളിപ്പറയുന്നത്. അത്തരത്തിൽ ഒരു അഭിമുഖവും നൽകിയിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമാണ് വിനീത് ജെയിൻ പറയുന്നത്. വിനീത് ജെയിന്റെ പേരിൽ പ്രസിദ്ധീകരിച്ച ഈ അഭിമുഖം കേന്ദ്രീകരിച്ചായിരുന്നു ദേവസ്വം വിജിലൻസിന്റെ ബെംഗളൂരുവിലെ അന്വേഷണം.