അയോഗ്യനാക്കണമെന്ന ഹർജി; സർക്കാർ വിശദീകരണം നൽകുമെന്ന് കെ.ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായ കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഡോ. ബി. അശോക് നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.

സർക്കാരിന്റെ ശമ്പളം ലഭിക്കുന്ന ഒരു പദവി വഹിക്കുന്നയാൾ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ പാടില്ലെന്നതാണ് അശോകിന്റെ ഹർജിയിലെ പ്രധാന വാദം. ദേവസ്വം ബോർഡ് ആക്റ്റിനെതിരെയാണ് ജയകുമാറിന്റെ നിയമനമെന്നായിരുന്നു അശോകിന്റെ പ്രതികരണവും.

ഇതിനെത്തുടർന്നാണ് കെ ജയകുമാർ കാര്യത്തിൽ വ്യക്തത വരുത്തിയത്.

“സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് അശോകിന്റെ ഹർജി. ഞാൻ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെൻറ് (IMG) ഡയറക്ടർ സ്ഥാനത്ത് താത്കാലിക ചുമതലയിലാണ്. പുതിയ ഡയറക്ടർ ചുമതലയേൽക്കുമ്പോൾ ഈ പദവി ഞാൻ വിട്ടുനിൽക്കും. സർക്കാർ തീരുമാനമെടുക്കട്ടെ; ഒരേ സമയം ജോലി ഉപേക്ഷിച്ച് പോകാൻ സാധിക്കില്ലല്ലോ. IMG ഒരു സ്വതന്ത്ര സ്ഥാപനമാണ്, ദേവസ്വം ബോർഡിൽ നിന്ന് ഞാൻ ശമ്പളം വാങ്ങുന്നുമില്ല,” കെ ജയകുമാർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക