`സിസിടിവി ഉണ്ട്, ജാ​ഗ്രത വേണം’, 2024ൽ പൊലീസ് സ്റ്റേഷനുകൾക്ക് ഡിജിപി അയച്ച കത്ത് പുറത്ത്

Kerala Police

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുപോകുന്നതിനാൽ ജാ​ഗ്രത വേണമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. 2024ൽ പൊലീസ് ആസ്ഥാനത്ത് നിന്നും നൽകിയ കത്ത് പുറത്ത്. ഒരു വർഷം മുൻപ് പൊലീസ് സ്റ്റേഷനുകൾക്ക് ഡിജിപി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

2024 സെപ്റ്റംബറിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപി എ ശ്രീജിത്താണ് ജില്ലാ പൊലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്ത് അയച്ചത്. പീച്ചി സ്റ്റേഷൻ മർദനത്തിൽ പരാതിക്കാരനായ ഔസേപ്പ് വിവരാവകാശ നിയമപ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ സ്വന്തമാക്കിയത്.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തുന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാനുള്ളതിന്റെ സാധ്യത കണക്കിലെടുത്താണ് അന്ന് എഡിജിപി ജാ​ഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. പീച്ചി സ്റ്റേഷൻ മർദനവുമായി ബന്ധപ്പെട്ട് രതീഷും രണ്ട് പൊലീസുകാരും അപേക്ഷകനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാനുള്ളതിന്റെ സാധ്യതയുണ്ട്. അതുകൊണ്ട് പരാതിക്കാരുമായും മറ്റും ഇടപെടുമ്പോൾ പൊലീസുകാർ ജാ​ഗ്രത പാലിക്കണം എന്ന തരത്തിൽ മുന്നറിയിപ്പ് നൽകുന്ന കത്താണ് ഇപ്പോൾ പുറത്തായത്.

പീച്ചി സ്റ്റേഷൻ മർദനത്തിൽ പരാതിക്കാരനായ ഔസേപ്പ് വിവരാവകാശ നിയമപ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ സ്വന്തമാക്കിയത്. പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ പരാതികളുമായി ഒരുപാട് പേർ വരും. പോക്സോ കേസിലെ പ്രതികളും പരാതിക്കാരും വരും. അതുകൊണ്ട് എല്ലാ ദൃശ്യങ്ങളും കൊടുക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ, മറ്റുള്ളവരുടെ ദൃശ്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ആവശ്യമായ വിവരങ്ങൾ മാത്രം നൽകിയാൽ മതി എന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ഔസേപ്പ് സിസിടിവി ദൃശ്യങ്ങൾ കരസ്ഥമാക്കിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു