മന്ത്രി സജി ചെറിയാന്റെ വാഹനം വാമനപുരത്ത് വച്ച് ടയർ ഊരി തെറിച്ചതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും സംഘവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് സർവീസ് ചെയ്ത, 500 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ എന്ന വാഹനത്തിന്റെ ടയർ ബോൾട്ടുകളോടുകൂടി ഊരി പോയത് അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
