രാഹുലിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി പിപി ദിവ്യ

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘കർമ്മ’ എന്ന പദം ഉപയോഗിച്ചാണ് ദിവ്യ രാഹുലിനെ വിമർശിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സംഭവങ്ങൾ താൻ ഒരിക്കലും മറന്നിട്ടില്ലെന്നും, അന്നത്തെ പ്രചാരണ സമയത്ത് രാഹുലിനെ വിജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും ദിവ്യ ആരോപിച്ചു. ഇതിന് പിന്നാലെ സമരപരമ്പരകളും സംഘടിപ്പിച്ചുവെന്നും അവർ അറിയിച്ചു.

ഇതുകൂടാതെ, ‘വെട്ടുക്കിളി കൂട്ടങ്ങൾ’ എന്നും വിശേഷിപ്പിച്ച സൈബർ സംഘം ഉപയോഗിച്ച് തനിക്കെതിരെ വ്യാപകമായ ഓൺലൈൻ ആക്രമണങ്ങൾ നടത്തിയതായി ദിവ്യ തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

.”ഇന്നത്തെ സന്തോഷം… കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല…. രാഹുൽ മങ്കൂട്ടമെന്ന വൃത്തികെട്ട ഒരുത്തനെ ജയിപ്പിക്കാൻ പ്രചാരണ ആയുധമായി എനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സമര പരമ്പര നടത്തി… വെട്ടുക്കിളി കൂട്ടങ്ങളെ കൊണ്ട് സൈബർ ആക്രമണം. ..മറന്നിട്ടില്ല ഒന്നും. കർമ്മ.”

മറുപടി രേഖപ്പെടുത്തുക