അറസ്റ്റ് ഒഴിവാക്കാൻ നീക്കങ്ങളുമായി രാഹുൽ ; വക്കാലത്ത് ഒപ്പിട്ടു മടങ്ങി

ലൈംഗിക പീഡന കേസിൽ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തി. ഇന്നലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.

വഞ്ചിയൂരിലെ ഒരു അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ചേരുകയും മുൻകൂർ ജാമ്യഹർജി സമർപ്പിക്കുന്നതിനുള്ള വക്കാലത്തിൽ നേരിട്ട് ഒപ്പിടുകയും ചെയ്തു. എന്നാൽ ഹർജി നൽകിയ ശേഷം രാഹുൽ എവിടേക്ക് തിരിച്ചതെന്ന് വ്യക്തമല്ല. നിയമോപദേശപ്രകാരം, പാലക്കാട് ജില്ല വിടുന്നത് മുൻകൂർ ജാമ്യപരിഗണനയെ ബാധിക്കാമെന്നതിനാൽ അദ്ദേഹം തിരിച്ചുപോയിരിക്കാനാണ് സാധ്യത.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. ആദ്യം തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നായിരുന്നു സൂചന. ഹർജി കോടതിയിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് വൃത്തങ്ങൾ.

മറുപടി രേഖപ്പെടുത്തുക