രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി, ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്തായിരുന്നു.
മുന്‍പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു പുതിയ ലൈംഗിക പീഡന പരാതി വന്നപ്പോൾ . പെണ്‍കുട്ടി പരാതിയില്‍ ഫെന്നി നൈനാന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി പറഞ്ഞിരുന്നു . ആ സമയം, കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാനെന്നു ആരോപിച്ചിരുന്നു.
പക്ഷെ ഫെന്നി നൈനാന്‍ ഈ ആരോപണങ്ങള്‍ പൂർണ്ണമായും നിഷേധിക്കുകയും, പരാതിയില്‍ പ്രതിഭാഗത്ത് പറഞ്ഞ വ്യക്തിയെ കുറിച്ച് തനിക്ക് അറിവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
