മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം: വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ

Mathew Kuzhalnadan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2023ൽ നടന്ന സംഭവമാണ് ഇപ്പോൾ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. ഇഡി നടപടി എടുക്കാത്തത് കൊണ്ടുതന്നെ പൊള്ളത്തരം വ്യക്തമാണ്. ഇതിന് പിന്നിലെ രാഷ്ട്രീയ ​ഗൂഢാലോചന തിരിച്ചറിയണം. ഏതന്വേഷണം നേരിടാനും തയാറാണ്. സർക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ കുടുംബാം​ഗങ്ങളെ വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം – ബിജെപി ബന്ധത്തിൻ്റെ തെളിവാണ് തുടർനടപടികൾ ഒന്നും ഉണ്ടാവാത്തത്. മുഖ്യമന്ത്രി കുടുംബത്തെ രക്ഷിക്കാൻ ആർഎസ്എസുമായി കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക