മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളിൽ തോറ്റതിന് ശേഷം സർക്കാർ വർഗീയതയെ ആയുധമാക്കുന്ന നിലപാടിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ തന്നെ തിരുത്തേണ്ടിവരുമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
ഓരോ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി ഓരോ തരത്തിലുള്ള വർഗീയതയെ താലോലിക്കുന്നുവെന്നാണ് ആരോപണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയും മുന്നോട്ടുവയ്ക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇനി വർഗീയതയാണ് മികച്ച രാഷ്ട്രീയ നിലപാടെന്ന ധാരണയിലാണ് സർക്കാർ എത്തിയത്. അതുകൊണ്ടുതന്നെ തുടർച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
