ഇനി എന്ത് ചെയ്യുമെന്നതിനെ കുറിച്ച് കൃത്യമായ പ്ലാനിംഗ് പോലും ഇല്ലാതെ നല്ല ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ചതായി 29 -കാരി. യുവതിയെ അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്. എന്തുകൊണ്ടാണ് താൻ ഈ ജോലി രാജിവയ്ക്കുന്നത് എന്നതിനെ കുറിച്ചും യുവതി പറയുന്നുണ്ട്. ദിവസേനയുള്ള ഈ ജോലി കാരണം എങ്ങനെയാണ് തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ട് പോകുന്നത് എന്നും അതിനാലാണ് രാജി വയ്ക്കാൻ തീരുമാനിച്ചത് എന്നും അവൾ പറയുന്നു.
യുവതി പറയുന്നത്, തനിക്ക് ചേരാത്ത, ഉപയോഗപ്പെടാത്ത ആ ജോലി താൻ ഉപേക്ഷിച്ചു എന്നാണ്. കൃത്യമായ പ്ലാൻ ബി ഇല്ലാതെയാണ് ഞാൻ എന്റെ ജോലി ഉപേക്ഷിച്ചിരിക്കുന്നത് എന്നും ഇനിയുള്ള യാത്രയിൽ നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ സന്തോഷമാകുമെന്നും യുവതി പറയുന്നു.
View this post on Instagram
A post shared by Vaani & Saavi – Content Creators (@pestolicious)
‘ആളുകൾ മറ്റാളുകളെ പെട്ടെന്ന് തന്നെ മുൻവിധിയോടെ വിലയിരുത്തും. ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് താൻ ഈ ജോലി നേടിയത്. ഇത് തന്റെ സ്വപ്നജോലി കൂടി ആയിരുന്നു. എന്നാൽ, യാഥാർത്ഥ്യം വളരെ വ്യത്യസ്തമായിരിക്കും എന്ന് ഞാൻ കരുതിയതേ ഇല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഈ ജോലിയിൽ പൂർണ്ണമായും സംതൃപ്തിയുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഈ ജോലി ഉപേക്ഷിക്കാനും ചിലർക്ക് മാത്രമേ പ്രിവിലേജുള്ളൂ. ആ പ്രിവിലേജ് എനിക്കുണ്ട് എന്നതിനാൽ ഞാൻ ഭാഗ്യവതിയാണ്, അതിൽ എല്ലായ്പ്പോഴും നന്ദിയുള്ളവളുമാണ്’ എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്.
ഇങ്ങനെ ജോലി ഉപേക്ഷിക്കാനുള്ള ധൈര്യം എല്ലാവരിലും കാണില്ല. നിങ്ങൾക്ക് അതിനുള്ള ധൈര്യമുണ്ടായി എന്നത് വലിയ കാര്യമാണ് എന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്. ജോലിസാഹചര്യങ്ങൾ മനുഷ്യരെ എത്രമാത്രം സമ്മർദ്ദത്തിലാക്കും എന്നതിനെ കുറിച്ച് ചർച്ചകൾ ഉയരാൻ ഈ വീഡിയോ കാരണമായി.