മൂന്നാം ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയാൽ ഫിഷറീസ് മേഖലയിൽ ഒരു ലക്ഷം കോടിയുടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. തുടർഭരണം ഉറപ്പാണെന്നും, അടുത്ത എൽഡിഎഫ് സർക്കാരിലെ ഫിഷറീസ് മന്ത്രി ഭാഗ്യവാനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയൻ പിന്തുണയോടെ 3000 കോടിയുടെ നബാർഡ് പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീരദേശ മേഖലയിൽ ഇപ്പോൾ സമര സാഹചര്യം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും, സർക്കാർ മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ടാണുള്ള പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ മുഴുവൻ വീടുകളും 3500 കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
