വാർഡ് വിഭജനം പൂർത്തിയായതിന് ശേഷം,സിപിഎമ്മിന് അനുകൂലമായി വീണ്ടും വാർഡ് വിഭജനം നടത്തി,കോഴിക്കോട് കളക്ടർ സിപിഎമ്മിന്‍റെ ഏജന്‍റാണോയെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: ജില്ലാ കളക്ടർക്കെതിരെ ഡിസിസി രംഗത്ത്. അന്തിമ വോട്ടർ പട്ടിക ഇറങ്ങുന്നതിന് തലേദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിന്‍റെ വാർഡ് വിഭജനം വീണ്ടും നടത്തി.ഇന്നലെ അസാധാരണമായ ഉത്തരവ് ഇറക്കി.വാർഡ് വിഭജനം പൂർത്തിയായതിന് ശേഷം വീണ്ടും വാർഡ് വിഭജനം നടത്തിയത് എങ്ങനെ? അതിന് അധികാരമുണ്ടോയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ചോദിച്ചു.സിപിഎമ്മിന് അനുകൂലമായാണ് വാർഡ് വീണ്ടും ഭജനം നടത്തിയത്.ജില്ലാ കളക്ടർ സിപിഎമ്മിൻ്റെ ഏജന്‍റാണോയെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.കളക്ടറുടെ ഉത്തരവ് പ്രകാരം ചക്കിട്ടപ്പാറയിൽ പുതിയ വോട്ടർ പട്ടികയാണ് ഇറക്കിയത്.കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും.കളക്ടർക്കെതിരെ ശക്തമായ പ്രതിഷേധം നടത്തും.കളക്ടർ അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു