രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം വർദ്ധിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ ഇടങ്ങളിലൂടെയുള്ള ആക്രമണം വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും, വ്യക്തിജീവിതത്തെ പോലും ഗുരുതരമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത പരാതി സമർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിനിയായ അതിജീവിതയാണ് പരാതി നൽകിയത്.

അതേസമയം, ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് എസ്‌ഐടി അപേക്ഷ നൽകിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക