ഗണേശോത്സവ വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തി, സംഘർഷം, പ്രതി പിടിയിൽ

തൃശൂർ: കൈപ്പമംഗലം എടത്തിരുത്തിയില്‍ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്കിടെ മദ്യലഹരിയില്‍ പ്രശ്‌നമുണ്ടാക്കിയ ആളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എത്തിരുത്തി പൈനൂര്‍ സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ മനോജ് (48) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഘോഷയാത്ര വരുന്നതിനിടെ ഇയാൾ മദ്യലഹരിയിൽ വിഗ്രഹത്തിന് കേടുവരുത്തുകയായിരുന്നു. കൈപമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, എഎസ്‌ഐ സുധീഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍ ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു