ആദ്യ ബലാത്സംഗ കേസ്; കര്‍ശന ഉപാധികളോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന ആശങ്കയുമായി അതിജീവിത കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മറുവശത്ത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുത്, മൊബൈൽ ഫോൺ ഹാജരാക്കണം, ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ നിബന്ധനകളും കോടതി നിർദേശിച്ചു. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൂന്ന് ദിവസം ചോദ്യം ചെയ്യലിൽ സഹകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കേരളം വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക