ലക്ഷ്യം ജെൻ സി, പിങ്ക്‌വില്ലയെ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ട്

മുംബൈ: ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്‌വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. ജെൻ സി ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതൽ സംതൃപ്തരാക്കാനും വേണ്ടിയുള്ളതാണ് ഈ നീക്കമെന്നാണ് സൂചന. എത്ര തുകയ്ക്കാണ് ഓഹരികൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇതുവരെ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.

ഫ്ലിപ്കാർട്ടിന്റെ സേവനങ്ങൾ വിപുലീകരിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ഏറ്റെടുക്കലിന് പിന്നിലുണ്ട് എന്നാണ് സൂചന. പിങ്ക്‌വില്ലയുടെ വിശ്വസ്തരായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്താനും ഇതിലൂടെ ഫ്ലിപ്കാർട്ടിന് സാധിക്കും. പ്രേക്ഷകരുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും വളർച്ച കൈവരിക്കുന്നതിനും ഈ ഏറ്റെടുക്കൽ ഒരു നിർണായക ചുവടുവയ്പ്പാണെന്ന് ഫ്ലിപ്കാർട്ട് കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡന്റ് രവി അയ്യർ പറഞ്ഞു. ജെൻ സിയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു നിർണായക ചുവടുവയ്പ്പാണ് പിങ്ക്‌വില്ലയിലെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കൽ. പിങ്ക്‌വില്ലയുടെ വിശ്വസ്തരായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണെന്ന് രവി അയ്യർ പറഞ്ഞു.

ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളിയായ ആമസോണിന് ആമസോൺ പ്രൈം എന്ന പ്ലാറ്റ്‌ഫോം സ്വന്തമായുണ്ട്. ഇതുപോലെ ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റ്ഫോെം സൃഷ്ടിക്കുക എന്നാതാണ് കൊമേഴ്‌സ് കമ്പനി ലക്ഷ്യമിടുന്നത്. ട്രെൻഡുകൾ രൂപപ്പെടുത്തുന്നതിലും ഉപഭോഗ ശീലങ്ങളെ സ്വാധീനിക്കുന്നതിലും സിനിമകളും സെലിബ്രിറ്റികളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇ-കൊമേഴ്‌സ് കമ്പനികൾ തിരിച്ചറിയുന്നതിനെ തുടർന്നുള്ള നീക്കമായും ഇതിനെ കാണാം. ഭൂരിഭാഗം ജെൻ സി ഉപയോക്താക്കളും ആമസോൺ പ്രൈം പോലുള്ള ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം ഉപയോ​ഗിക്കുന്നത് മനസ്സലാക്കിയതോടെയാണ് ഒരു മുൻനിര ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്‌ഫോം ഏറ്റെടുക്കുന്നത് ഫ്ലിപ്പ്കാർട്ട് പരി​ഗണിച്ചതെന്നാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു