സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി നായകന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇടുപ്പിന് പരിക്കേറ്റ പാറ്റ് കമിന്‍സ് ഇന്ത്യക്കെതിരായ ഏകദിന, ടി20പരമ്പരകളില്‍ കിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുന്ന പരമ്പര കൂടിയാകും ഇത്.
23ന് അഡ്ലെയ്ഡിലും 25ന് സിഡ്നിയിലുമാണ് ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. 29ന് കാന്‍ബെറ, 31ന് മെൽബണ്‍, നവംബര്‍ രണ്ടിന് ഹൊബാര്‍ട്ട്, ആറിന് ഗോള്‍ഡ് കോസ്റ്റ്, 8ന് ബ്രിസ്ബേന്‍ എന്നിവിടങ്ങളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.
ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോൾ പരമ്പരയും കമിസിന് നഷ്ടമാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.ഈ വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് മുമ്പ് കമിന്‍സിന്‍റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഓസ്‍ട്രേലിയയയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമത്.ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിൽ കളിച്ചശേഷം കമിന്‍സ് മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറിൽ പാകിസ്ഥാനെതിരെ ആണ് കമിന്‍സ് അവസാനം ഏകദിന മത്സരത്തില്‍ കളിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ട20 ലോകകപ്പ് കളിച്ചശേഷം കമിന്‍ ടി20 മത്സരങ്ങളിലും ഓസ്ട്രേലിയക്കായി കളിച്ചിട്ടില്ല. നവംബര്‍ 21ന് പെര്‍ത്തില്‍ തുടങ്ങുന്ന ആഷസ് പരമ്പരക്ക് മുമ്പ് കമിന്‍സിന്‍റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിപ്പോഴുള്ളത്.ഡിസംബര്‍ നാലിന് ബ്രിസ്ബേനിലും 17ന് അഡ്ലെയ്ഡിലും 26ന് മെല്‍ബണിലും ജനുവരി നാലിന് സിഡ്നിയിലുമായാണ് അഞ്ച് മത്സര ആഷസ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ തുടങ്ങുക.
ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു