മൂന്നിടങ്ങളിൽ ചാവേർ ആക്രമണം പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് 25 പേ‍ർ, മരിച്ചവരിൽ സൈനികരും

ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിലാണ് 14 പേർ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടി കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് ക്വറ്റയിൽ സ്ഫോടനമുണ്ടായത്. പാര്‍ക്കിങ് സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയ‍ർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ അതിർത്തിയിലുണ്ടാ മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി നേതാവായ അക്തർ മെംഗാൾ പ്രസംഗം അവസാനിപ്പിച്ച് റാലിയിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. 

പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവ സമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, എന്നാൽ പാകിസ്ഥാനിലെ ഏറ്റവും ദരിദ്രവും, മാനവ വികസന സൂചികകളിൽ പതിവായി ഏറ്റവും താഴ്ന്ന റാങ്കുകളിലുമാണ് ബലൂചിസ്ഥാൻ നിലകൊള്ളുന്നത്. ഒരു ദശാബ്ദത്തിലേറെയായി പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടർച്ചയായി നേരിടുന്ന മേഖല കൂടിയാണ് ഇവിടം.

 2024ൽ മാത്രം 782 പേരാണ് ഈ മേഖലയിൽ കൊല്ലപ്പെട്ടത്. എഎഫ്ബി പുറത്ത് വിട്ട കണക്കുകളെ ഉദ്ധരിച്ച് 430ലേറെ പേ‍ർ ഇവരിൽ ഏറിയ പങ്കും സൈനികരാണ് ജനുവരി 1 ശേഷം ഖൈബർ പഖ്തുൻഖ്വയിൽ കൊല്ലപ്പെട്ടത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു