ലീഡ്സ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 24.3 ഓവില്‍ 131 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ വെറും 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. ഏയ്ഡന്‍ മാര്‍ക്രം 55 പന്തില്‍ 86 റണ്‍സടിച്ചപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. ടെംബാ ബാവുമ(7), ട്രിസ്റ്റൻണ സ്റ്റബ്സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറ് റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസും വിജയത്തില്‍ റിക്കിള്‍ടണ് കൂട്ടായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 24.3 ഓവറില്‍ 131ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ 137-3.
Ryan Rickelton managed to grab on to that one to dismiss Joe Root ! 😯#ENGvSA #ENGvsSA pic.twitter.com/lJU1EIYRqj
— Cricketism (@MidnightMusinng) September 2, 2025
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ 82-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 131 റണ്‍സിന് ഓള്‍ ഔട്ടായത്. ഓപ്പണര്‍ ജാമി സ്മിത്ത് 48 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ബെന്‍ ഡക്കറ്റ്(5), ജോ റൂട്ട്(14), ക്യാപ്റ്റൻ ഹാരി ബ്രൂക്ക്(12), ജോസ് ബട്‌ലര്‍15) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.
ജേക്കബ് ബേഥല്‍(1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ വില്‍ ജാക്സ്(7), ബ്രെയ്ഡന്‍ കാര്‍സ്(3) എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് 5.3 ഓവറില്‍ 22 ണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ വിയാന്‍ മുള്‍ഡര്‍ മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.
ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക