സുല്‍ത്താന്‍ബത്തേരി: ഓണത്തിന് ക്ഷാമം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അമിതവിലയിട്ട് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ശേഖരിച്ച് വെച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തില്‍ അമ്പലവയല്‍ ആയിരംകൊല്ലി പ്രീത നിവാസില്‍ എ.സി. പ്രഭാത് (47)നെ അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയുടെ അമ്പലവയലിൽ ആയിരംകൊല്ലിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 37 ലിറ്റര്‍ മദ്യവും എക്‌സൈസ് കണ്ടെടുത്തു.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ സിഡി. സാബു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. കൃഷണന്‍കുട്ടി, എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. രഘു, കെ. മിഥുന്‍, എം. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി. ഫസീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തിന്റെ പശ്ചാതലത്തില്‍ ജില്ലയിലുടനീളം കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ. ഷാജി അറിയിച്ചു.