കൈവിട്ടു; പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു

ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ഒളിത്താവളം കണ്ടെത്തിയതായി വിവരം. തമിഴ്‌നാട്–കർണാടക അതിര്‍ത്തിയിലെ ബാഗലൂരിലായിരുന്നു അദ്ദേഹം ഒളിച്ചിരുന്നതെന്ന് സൂചന. പൊലീസ് സ്ഥലത്തെത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ കർണാടകയിലേക്കാണ് കടന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ബാഗലൂരിൽ നിന്ന് അതിർത്തി കടക്കാൻ പത്ത് മിനിറ്റ് മതിയാകുന്ന സാഹചര്യമായിരുന്നു.

രാഹുൽ എത്തിയ കാറും പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. കാറിനൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടുവെന്ന വിവരവും ലഭ്യമാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ബാഗലൂരിൽ നിന്ന് കർണാടക ഭാഗത്തേക്ക് രാഹുൽ മാറിയത് മറ്റൊരു വാഹനത്തിലൂടെയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക