National Nutrition Week 2025 : കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ രാവിലെ ചെയ്യേണ്ട ചില കാര്യങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിച്ച് വരുന്നു. ഈ ദേശീയ പോഷകാഹാര വാരത്തിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന ഒന്നാണ് കുടലിന്റെ ആരോ​ഗ്യ സംരക്ഷണം. കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് രാവിലെയും വൈകുന്നേരവും പാലിക്കേണ്ട ചില ഫലപ്രദമായ ആരോഗ്യ ദിനചര്യകൾ എന്തൊക്കെയാണെന്ന് അലഹബാദിലെ ജീവൻ ജ്യോതി ആശുപത്രിയിലെ ലാപ്രോസ്കോപ്പിക് ക്യാൻസർ സർജനും ഓങ്കോളജിസ്റ്റമായ ഡോ. അർപിത് ബൻസൽ പറയുന്നു.

ഒന്ന്

ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. ആമാശയത്തിലെ ആസിഡും ദഹനവും ഉത്തേജിപ്പിക്കുന്നതിന് വെള്ളത്തിൽ നാരങ്ങാനീരോ ആപ്പിൾ സിഡെർ വിനെഗറോ ചേർക്കാം. ശരിയായ പ്രഭാത ജലാംശം ആരോഗ്യകരമായ മലവിസർജ്ജനത്തിനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

രണ്ട്

ഉയർന്ന നിലവാരമുള്ള പ്രോബയോട്ടിക് സപ്ലിമെന്റ് കഴിക്കുകയോ പ്രഭാതഭക്ഷണത്തോടൊപ്പം പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യുക. പഴങ്ങൾ, ഓട്സ്, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. പ്രഭാതഭക്ഷണത്തിന് വാഴപ്പഴവും ചിയ വിത്തുകളും ചേർത്ത ഓട്‌സ് കഴിക്കുകയോ രാത്രിയിൽ കുടലിന് അനുയോജ്യമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കും.

മൂന്ന്

രാവിലെ വ്യായാമം ചെയ്യുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു. സൂര്യപ്രകാശം കോർട്ടിസോൾ വർദ്ധിപ്പിക്കുകയും മെലറ്റോണിൻ കുറയ്ക്കുകയും ചെയ്യുന്നു. രാവിലെത്തെ വെയിൽ കൊള്ളുന്നത് ശരീരത്തിന്റെ വിറ്റാമിൻ ഡി ഉൽപാദനത്തിന് മികച്ചതാണ്. ഇത് കുടൽ പാളി മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാല്

നിങ്ങൾ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മൾട്ടി-ഗ്രെയിൻ, ഹൈ-ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമീകൃത പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുക എന്നതാണ്. കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, കുറച്ച് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുക ചെയ്യുന്നു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു