വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പുതിയ കാൻസലേഷൻ നിബന്ധനകൾ

ടിക്കറ്റ് റദ്ദാക്കൽ നിബന്ധനകളിൽ ഇന്ത്യൻ റെയിൽവെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഈ പരിഷ്‌കരണങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മാത്രമായിരിക്കും ബാധകമാകുക. പുതുക്കിയ ഉത്തരവ് പ്രകാരം, ട്രെയിൻ പുറപ്പെടാൻ എട്ട് മണിക്കൂറിൽ താഴെ സമയം മാത്രം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാരന് റീഫണ്ട് ലഭിക്കില്ല.

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനും 8 മണിക്കൂറിനുമിടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും. ബാക്കി തുക മാത്രമാണ് റീഫണ്ടായി നൽകുക. മുൻപ് നിലവിലുണ്ടായിരുന്ന ചട്ടം അനുസരിച്ച്, യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ കൺഫേം ടിക്കറ്റുകൾ റദ്ദാക്കിയാൽ 25 ശതമാനം കാൻസലേഷൻ ചാർജ് കുറച്ച് ശേഷിക്കുന്ന തുക തിരികെ നൽകിയിരുന്നു.

അതേസമയം, വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി സൗകര്യം ഉണ്ടാകില്ലെന്നും, കുറഞ്ഞത് 400 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിനുള്ള ചാർജാണ് ഈടാക്കുകയെന്നും റെയിൽവെ നേരത്തെ അറിയിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക