രാഷ്ട്രപതിയുടെ റഫറൻസ്; ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം

ദില്ലി: രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദത്തിന്റെ ആറാം ദിവസം സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ബില്ലുകൾ തടഞ്ഞുവെക്കുന്ന ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ ആകില്ല എന്ന് സുപ്രീംകോടതി ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ബില്ലുകളിൽ കാലതാമസം നേരിടുന്ന കേസുകൾ ഉണ്ടെങ്കിൽ അവർക്ക് സുപ്രീംകോടതിയെ സമീപിക്കാം. ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കാൻ കോടതിക്ക് നിർദ്ദേശിക്കാം. എന്നാൽ ഇതിനർത്ഥം പൂർണ്ണമായ സമയ പരിധി നിശ്ചയിക്കലല്ല എന്നും കോടതി നീരീക്ഷിച്ചു.

സമയ പരിധി തീരുമാനിക്കുന്നത് കോടതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് തുല്യമെന്ന് ജസ്റ്റിസ്‌ വിക്രം നാഥ് വാക്കാൽ പറഞ്ഞു. ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചു. ഗവർണർമാർ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിലെ എതിർവാദം. കേസിൽ തമിഴ്നാടിന്റെ എതിർവാദം ഇന്ന് പൂർത്തിയായി

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു