കോഴിക്കോട്: നിരവധി ക്രിമിനില്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടയാളും കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍പ്പട്ടയാളുമായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലിലടച്ചു. ഒളവണ്ണ എടക്കുറ്റിപ്പുറം ദില്‍ഷാദ്(31) ആണ് പിടിയിലായത്.
ഇയാള്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ജില്ലാ കലക്ടര്‍ കാപ്പ വകുപ്പ് ചുമത്തിയത്.
ദില്‍ഷാദിനെതിരെ നല്ലളം, പന്തീരാങ്കാവ്, മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കേസുകള്‍ നിലവിലുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിനും കവര്‍ച്ച, അടിപടി, പോക്‌സോ എന്നീ കുറ്റകൃത്യങ്ങളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.